Special

വീൽചെയറിൽ അച്ഛന്റെ മടിയിലിരുന്ന് വിവാഹവേദിയിലേക്ക് എത്തുന്ന മകൾ; തരംഗമായി ​വീഡിയോ

വിവാഹ വേദിയിലേക്ക് അച്ഛന്റെ കൈപിടിച്ച് കയറുന്ന പെൺമക്കളുടെ ദൃശ്യങ്ങൾ അതിമനോഹരമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് അതിലും മനോഹരവും വ്യത്യസ്തവുമായൊരു വിവാഹ വീഡിയോയാണ്. വീൽചെയറിൽ സഞ്ചരിക്കുന്ന പിതാവിന്റെ മടിയിലിരുന്ന് വിവാഹവേദിയിലെത്തുകയാണ് മകൾ. വിവാഹം കൂടാൻ എത്തിയവർ കയ്യടിച്ചും സന്തോഷംകൊണ്ട് കണ്ണുതുടച്ചും അച്ഛനെയും മകളെയും എതിരേറ്റു.

തെനയ എന്ന പെൺകുട്ടിയാണ് പിതാവിനൊപ്പം വീൽചെയറിൽ വിവാഹ വേദിയിലേക്ക് എത്തിയത്. വെള്ള ​ഗൗണിൽ മനോഹരിയായിരുന്നു തെനയ. പിതാവിന്റെ മടിയിലിരുന്ന് അവൾ അതീവ സന്തോഷത്തോടെ ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ഒപ്പം ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതോടൊപ്പം അച്ഛനും മകളുമൊരുമിച്ചുള്ള നൃത്തവും ഇരുവരും മനോഹരമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *