Special

ഹെല്‍മറ്റ് തിന്നുന്ന ആന; വൈറലായി വീഡിയോ

മൃഗങ്ങളുടെ നിരവധി കൗതുകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് തരംഗമായി മാറുന്നത്. ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ്.സംഭവം നടക്കുന്നത് അസമിലെ ഗുവാഹത്തിയിലാണ്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

തുമ്പിക്കൈ ഉപയോഗിച്ച് ഹെല്‍മറ്റ് എടുത്തശേഷം വായിലാക്കുന്നതാണ് വിഡിയോയിൽ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുനീങ്ങുന്നതാണ് വീഡിയോ അവസാനിക്കുന്നത്.വീഡിയോ വൈറലായി മാറിയതോടെ പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ട്വിറ്ററില്‍ കമന്റുകള്‍ ഇടുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *