കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി അമ്മമാർ ഏത് അറ്റം വരെയും പോകും, എത്ര ശക്തനായ എതിരാളി ആണെങ്കിൽ പോലും നിർഭയം പൊരുതും. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാട്ടുപോത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ട് ഓടിയ സിംഹ കൂട്ടത്തിന് പിന്നാലെ പാഞ്ഞ് അടുത്ത് കുഞ്ഞിനെ രക്ഷിക്കുന്ന കാട്ടുപോത്തിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.ഐഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Mother’s courage👌
Shared by NIFL pic.twitter.com/V7kjvOLv5f— Susanta Nanda IFS (@susantananda3) June 8, 2021
വീഡിയോയുടെ തുടക്കത്തിൽ കുഞ്ഞിനൊപ്പം നടന്നുനീങ്ങുന്ന കാട്ടുപോത്തതിനെയാണ് കാണാൻ സാധിക്കുന്നത്. ഇവരെ സിംഹ കൂട്ടം വളയുന്നതും. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കടിച്ചെടുത്ത് ഒരു സിംഹം കാട്ടില്‍ മറയുന്നതുമാണ് കാണാൻ സാധിക്കുന്നത്.എന്നാൽ ഒട്ടും പതറാതെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ കാട്ടുപോത്ത് ചെടികള്‍ക്കിടയില്‍ മറിഞ്ഞ സിംഹവുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിക്കുന്നത് ആണ് കാണാൻ സാധിക്കുന്നത്.തുടർന്ന് കാട്ടുപോത്ത് കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.