വിവാഹ വീഡിയോകളും സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു വ്യത്യസ്ത വിവാഹ വിഡിയോകൂടി വൈറലായി മാറിയിരിക്കുകയാണ്.തന്റെ 28 ഭാര്യമാരെയും 135 മക്കളെയും 126 പേരക്കുട്ടികളെയും സാക്ഷിയാക്കി വൃദ്ധനായ മനുഷ്യന്റെ 37–ാം വിവാഹ വിഡിയോയാണ് ഇത്തരത്തിൽ തരംഗമായി മാറുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഈ മനുഷ്യൻ വളരെയധികം ധൈര്യശാലിയാണെന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്.എന്നാൽ എപ്പോഴാണ് എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
BRAVEST MAN….. LIVING
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY
— Rupin Sharma IPS (@rupin1992) June 6, 2021