ലോക്ക് ഡൌൺ എത്തിയതോടെ നിരവധി കുട്ടി ക്രിക്കറ്റ് പ്രതിഭകളെയാണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിഞ്ഞത്.കൊച്ചുകുട്ടികളുടെ ക്രിക്കറ്റ് പരിശീലന വിഡിയോകൾ തരംഗമായി മാറാറുണ്ട്.സാധാരണ ഇത്തരത്തിൽ ആൺകുട്ടികളുടെ ക്രിക്കറ്റ് കളി വിഡിയോയാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരാറുള്ളത്.എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ധാരാളം പെൺകുട്ടികളും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.കോഴിക്കോട് നിന്നുന്നുള്ള ആറ് വയസുകാരി മെഹക് ഫാത്തിമയുടെ വിഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ നിറയുന്നത്.
പുൾ ഷോട്ട്, ഫ്ലിക്ക് ഷോട്ടുകൾ,തകർപ്പൻ കവർ ഡ്രൈവുകൾ എന്നിവ കളിച്ച് ക്രിക്കറ്റ് പ്രേമികളെ അമ്പരിപ്പിച്ചിരിക്കുമാകയാണ് ഈ കൊച്ചുമിടുക്കി. മികച്ച ഷോട്ടുകളാണ് മെഹക്കിന്റെ പ്രത്യേകത.
ഈ കുട്ടി ക്രിക്കറ്ററെപരിചയപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം വിഡിയോയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മെഹകിനെ പരിചയപ്പെടുത്തുന്നുവെന്നും നിങ്ങൾക്ക് ഒരു എതിരാളിയാണെന്നും കുറിച്ചിരിക്കുന്നു.കുട്ടി താരത്തിന്റെ ഷോർട്ടുകളെ അഭിനന്ദിച്ചുകൊണ്ട് ജെമിമ റോഡ്രിഗസ് കമെന്റുമായി എത്തിയിട്ടുണ്ട്. ‘സൂപ്പർ മെഹക്’ എന്നാണ് താരത്തിന്റെ കമന്റ്.എന്തായാലും കുട്ടി താരത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്.