Special

മൈന കുഞ്ഞിനെ പിടുത്തമിട്ട് കാക്ക, ജീവന്മരണ പോരാട്ടം നടത്തി അമ്മക്കിളി (വീഡിയോ)

സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ ജീവൻ പോലും പണയം വെച്ച്‌ പൊരുതി വിജയിച്ച അമ്മമാരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.ഇതിന് ഉദാഹരങ്ങളായ പല വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.


രണ്ടു കാക്കകളില്‍ നിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കുന്ന മൈനയുടെ പോരാട്ട വിഡിയോയാണ് കാഴ്ചക്കാരുടെ ഹൃദയത്തെ തൊടുന്നത്.
വിഡിയോയിൽ കുഞ്ഞിനെ കാക്ക ചവിട്ടി പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് തന്നെ മറ്റൊരു കാക്കയും നിൽപ്പുറപ്പിച്ചിട്ടുണ്ട്.കാക്കകളുടെ പിടിടയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന്മരണ പോരാട്ടമാണ് മൈന നടത്തുന്നത്.കാക്കയ്ക്ക് ചുറ്റും നിരന്തരം പറന്ന് കൊത്തി അവസാനം മൈന വിജയം നേടുന്നതാണ് വീഡിയോയിൽ.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *