ബുദ്ധിയുള്ള മൃഗമെന്നാണ് പുതുവെ നമ്മൾ ആനകളെകുറിച്ച് പറയാറുള്ളത്. ചില അവസരങ്ങളിൽ അവ മനുഷ്യനേക്കാൾ വിവേകത്തോടെ പെരുമാറുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആനയുടെ ബുദ്ധികൂർമ്മത തെളിയിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.
സോളാര്‍ ഫെന്‍സിങ്ങിന്റെ അടുത്തുകൂടി ആന നടന്നുപോകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. തുടര്‍ന്ന് സോളാര്‍ ഫെന്‍സിങ്ങില്‍ തൊടാതെ അതിവിദഗ്ധമായി മറുഭാഗത്തേക്ക് എത്തുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. സോളാര്‍ ഫെന്‍സിങ് ദേഹത്ത് തൊടാതിരിക്കാന്‍ കുനിഞ്ഞ് മറുഭാഗത്ത് എത്തുന്നിടത് വീഡിയോ അവസാനിക്കുന്നു. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
It’s difficult to contain nature…
Elephant devise its own style to cross the solar fence pic.twitter.com/yYRiyTaKE7— Susanta Nanda IFS (@susantananda3) May 4, 2021