Special

ദാഹിച്ച് വലഞ്ഞെത്തിയ കുരങ്ങന്മാരുടെ ദാഹമകറ്റി യുവാവ് (വീഡിയോ)

കടുത്ത വേനലിൽ വെന്തുരുകുകയാണ് നാട്. മനുഷ്യനെ പോലെ തന്നെ മറ്റു ജീവജാലങ്ങളും കടുത്ത ചൂടില്‍ ബുദ്ധിമുട്ടുകയാണ്.ദാഹമകറ്റമായി പക്ഷികള്‍ക്ക് വീടിന് വെളിയില്‍ പാത്രത്തില്‍ വെള്ളം നിറയ്ക്കണമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ മറ്റു മൃഗങ്ങളുടെ കാര്യം വളരെ ദുരിതമാണ്.ഇപ്പോഴിതാ അത്തരത്തിൽ കനത്ത ചൂടിൽ ദാഹിച്ച് വലഞ്ഞ കുരങ്ങന്മാരും അവർക്ക് കുടിവെള്ളം നൽകുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വിഡിയോയിൽ ദാഹിച്ച് തളർന്ന കുരങ്ങന്റെ വായിലേക്ക് വെള്ളം ബോട്ടിലിൽ നിന്ന് പകർന്നു നൽകുകയാണ് യുവാവ്. നല്ല അനുസരണ ഉള്ള കുട്ടിയായി കുരങ്ങൻ സമീപത്തിരുന്ന് വെള്ളം കുടിക്കുന്നു. ഈ സമയത്തതാണ് മറ്റൊരു കുരങ്ങൻ അവിടേയ്ക്ക് എത്തുന്നതും ബോട്ടിൽ തട്ടിപ്പറിക്കാനായി ശ്രമം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് യുവാവ് ഇരുവർക്കും മാറി മാറി വെള്ളം നൽകുന്നതാണ് വിഡിയോയിൽ.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.എന്തായാലും വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *