ചില അവസരങ്ങളിൽ ശക്തിയേക്കാൾ പ്രധാനം ബുദ്ധിയാണ് എന്ന് എല്ലാവരും സ്ഥിരമായി പറയുന്ന പല്ലവിയാണ്.ബലവാന് മുന്നില്‍ തന്ത്രം കൊണ്ട് വിജയം നേടിയ നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ തന്നെയുണ്ട്. അത്തരത്തില്‍ എപ്പോള്‍ വേണമെങ്കിലും ജീവന് പോലും നഷ്ടപ്പെടാമെന്ന അവസരത്തിലും തന്ത്രത്തിലൂടെ രക്ഷപെട്ട പക്ഷിയുടെ വിഡിയോയാണ് ഇത്തരത്തിൽ വൈറലായി മാറുന്നത്. തന്ത്രം കൊണ്ട് ഒരു കൂട്ടം കടുവകളെയാണ് പക്ഷി പരാജയപ്പെത്തിയത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം കടുവകള്‍ വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളുടെ ആരംഭം. ഈ സമയത്ത് കുളത്തിന്റെ നടുവില്‍ ഒരു പക്ഷിയെ കാണാം. കുളത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്നത് വീഡിയോയിൽ വ്യക്തമാണ്.
പക്ഷിയെ കണ്ടതോടെ കടുവ നിരവധി തവണ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവയുടെ ഓരോ ശ്രമത്തിലും അതിവിദഗ്ധമായി ഒഴിഞ്ഞ് മാറി പക്ഷി കബളിപ്പിക്കുകയാണ്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Skill is more important to survive than mere strength pic.twitter.com/QTPHjVPwI6
— Dr.Samrat Gowda IFS (@IfsSamrat) April 20, 2021