Special

അല്ല പിന്നെ ദാഹിച്ചാൽ എന്താ ചെയ്യുക… ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കാക്ക (വീഡിയോ)

ദാഹിച്ച് വലഞ്ഞെത്തിയ കാക്ക കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിച്ച കഥ നമ്മൾ കുട്ടികാലത്ത് കേട്ടിട്ടുള്ളതാണ്.ചില അവസരങ്ങളിൽ മനുഷ്യനേക്കാള്‍ വിവേകത്തോടെ ജീവജാലങ്ങള്‍ പെരുമാറുന്നു എന്നത്തിന് തെളിവായിരുന്നു ഈ കുട്ടി കഥ.എന്നാൽ ഇതിന് സമാനമായ രീതിയിൽ ജീവികളുടെ വിവേകബുദ്ധി തെളിയിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എന്നാൽ ഈ വീഡിയോയിലെ കാക്ക ഇത്തിരി ഹൈടെക് ആണ്.

കുടത്തിൽ നിന്നല്ല പകരം ആശാൻ വെള്ളം കുടിക്കുന്നത് ടാപ്പിൽ നിന്നുമാണ്.തുറന്നിരിക്കുന്ന ടാപ്പില്‍ നിന്ന് കാക്ക വെള്ളം കുടിക്കുന്നത് സാധാരണമാണ്. പക്ഷെ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ചുണ്ടുകള്‍ കൊണ്ട് കൊത്തി ടാപ്പ് തിരിച്ചാണ് കാക്ക വെള്ളം കുടിക്കുന്നത്. ഐഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂർവ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *