Special

വീഡിയോ പിടിക്കുന്നതിന് ഇടയിൽ പെരുമ്പാമ്പിന്റെ കൊത്തേറ്റു; യുവാവിന് കാഴ്ചശക്തി നഷ്ടമായി

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ്. സാഹസികത നിറഞ്ഞ വിഡിയോകൾക്ക് കാഴ്ചക്കാർ ഏറെയായതിനാൽ ഏതറ്റം വരെയും പോകാൻ യൂട്യൂബർമാർ തയാറാണ്. ഇത്തരത്തിലൊരു പാമ്പുപിടുത്ത വിഡിയോ ചിത്രീകരിച്ച യുവാവിന് സംഭവിച്ച ദുരന്തമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.പാമ്പിന്റെ ആക്രമണത്തിൽ യുവാവിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടതായാണ് വാർത്തകൾ പുറത്തുവരുന്നത്.

സംഭവം നടക്കുന്നത് ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിലാണ്. നിക്ക് ബിഷപ് എന്ന് 32 കാരനാണ് വിഡിയോ ചിത്രീകരണത്തിനിടയിൽ ആക്രമണത്തിനിരയായത്.

ബർമീസ് പൈതൺ എന്ന എണ്ണത്തിൽപെട്ട പാമ്പാണ് നിക്കിനെ ആക്രമിച്ചത്.കൈയിൽ പിടിച്ച് പാമ്പിനെപറ്റി വിശദീകരിക്കുന്നതിനടിലാണ് കണ്ണിലേക്ക് പാമ്പ് ആഞ്ഞു കൊത്തിയത്.അതിനു മുൻപും പലതവണ പെരുമ്പാമ്പ് നിക്കിന്റെ കൈകളില്‍ കടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പാമ്പ് കടിച്ച ഭാഗത്തു നിന്നും ചോരയൊലിച്ച് മുഖത്തേക്കിറങ്ങുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

പാമ്പ് കടിയേറ്റിട്ടും അതൊന്നും കാര്യമാക്കാതെ നിക്ക് തന്റെ വിഡിയോ തുടർന്നും ചിത്രീകരിച്ചു. കടി കൊണ്ടത് കണ്ണിനു സമീപത്താണെങ്കിലും കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടു എന്നാണ് പുറത്തുവരുന്ന വാർത്ത.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *