Special

ആകാശത്ത് ഡോള്‍ഫിന്റെ അഭ്യാസപ്രകടനം;വൈറലായി വീഡിയോ

മത്സ്യബന്ധനത്തിനായി കടലിലേക്ക് എത്തുന്ന തൊഴിലാളികളുടെ സഹായികളെന്നാണ് ഡോള്‍ഫിനുകളെ പൊതുവെ വിശേഷിപ്പിക്കുന്നത്.ആപത്ത് ഘട്ടങ്ങളിൽ ഡോള്‍ഫിനുകള്‍ രക്ഷയ്ക്ക് എത്തിയതിന്റെ നിരവധി വാര്‍ത്തകളും വീഡിയോകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

ഡോള്‍ഫിന്‍ കടലിൽ നിന്ന് ആകാശത്ത് നടത്തുന്ന അഭ്യാസപ്രകടനമാണ് സോഷ്യല്‍മീഡിൽ ചർച്ചയാകുന്നത്.കടലിന്റെ ഉപരിതലത്തില്‍ നിന്ന് ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് ഒരു അഭ്യാസിയെ പോലെ തുടര്‍ച്ചയായി കറങ്ങുന്ന ഡോള്‍ഫിന്റെ വീഡിയോയാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്.പല കാരണങ്ങളാലാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്ന് വിശദീകരിച്ച് ഐഎഫ്എസ് udhyogasthanaya സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് . പരാന്നഭോജികളെ നീക്കം ചെയ്യല്‍, ആശയവിനിമയം, തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *