Special

പഴുതാരയും തേളിനെയും പാമ്പിനെയും കൂളായി അകത്താക്കി മത്സ്യം; വീഡിയോ തരംഗം

കാഴ്ചക്കാരിൽ അമ്പരപ്പുളവാക്കുന്ന നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് വൈറലാകുന്നത്.വിഡിയോയിൽ ഒരു മത്സ്യം ഇരകളെ അകത്താക്കുന്നതാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസാമി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത്.വീഡിയോയുടെ ആരംഭത്തിൽ അക്വേറിയത്തിൽ കിടക്കുന്ന ഒരു ഭീമൻ അലങ്കാര മത്സ്യത്തെയാണ് കാണാൻ സാധിക്കുന്നത്. മത്സ്യത്തിന് ഭക്ഷിക്കാനായി ആദ്യം ഒരു പഴുത്താരയെ ഇട്ടുകൊടുക്കുന്നു. നിമിഷം നേരം കൊണ്ട് അതിനെ മീൻ അതിനെ അകത്താക്കി.

തുടർന്ന് അക്വേറിയത്തിലേക്ക് ഇട്ടു നല്‍കിയത് ഒരു തേളിനെയാണ്. ഒന്ന് പോരാടാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ തേളിനെയും ഭീമൻ മത്സ്യം അകത്താക്കി.ഏറ്റവും അവസാനം പാമ്പിനെയും വിഴുങ്ങുന്ന വേറിട്ട ദൃശ്യങ്ങളാണ് സോസിയേപ്പോൾ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *