Special

ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ്,സംഭവം അറിയാതെ വീട്ടുകാർ; ഞെട്ടിക്കുന്ന വീഡിയോ

തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രാഫിക് സി​ഗ്നലിൽ നിന്നും മുന്നോട്ട് നീങ്ങിയ കാറിൽ നിന്നാണ് കുട്ടി താഴെ വീഴുന്നത്. കുട്ടി വീഴുന്നത് കണ്ടതോടെ പിന്നിലുള്ള വാഹനങ്ങളെല്ലാം വേഗത കുറച്ചത് കൊണ്ട് വൻ അപകടം ഒഴിവായി.

ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഇതിനോടകം നിരവധിപേരാണ് പങ്കുവെച്ചിട്ടുള്ളത്.തിരക്കേറിയ ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുട്ടി റോഡിലേക്ക് പതിച്ചത്.കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു. ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു. എന്നാൽ റോഡിൽ വീണ കുട്ടി ചാടി എഴുനേറ്റ് കാറിന് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും ദൃശ്യങ്ങളിൽ കാണാം.എന്തായാലും അവസാനം കുഞ്ഞ് സുരക്ഷിതമായി വീട്ടുകാരുടെ കൈകളിലെത്തി.എന്നാൽ ഇത്‌ എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *