Special

ആയുധങ്ങളുമായി പാഞ്ഞടുത്ത് നാട്ടുകാർ;ജീവനുംകൊണ്ടോടി പാവം ആന,വൈറലായി വീഡിയോ

ആനകൾക്ക് എതിരായ അതികാരമങ്ങൾ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ച് വരുകയാണ്.മസനഗുഡിയില്‍ കാട്ടാനയെ കത്തുന്ന ടയര്‍ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞ് ദാരുണമായി കൊലപ്പെടുത്തിയതും,പാലക്കാട് ഗർഭിണിയായ കാട്ടാന സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക കഴിച്ച് കൊല്ലപ്പെട്ടതും നമ്മെ കരയിപ്പിച്ച വാർത്തകളാണ്.ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവിടെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആനയെ ഓടിച്ചിടുന്നതാണ് വിഡിയോയിൽ.എന്നാൽ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. കാട്ടാന ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.ആനയുടെ പിന്നാലെ ആയുധങ്ങളുമായി നാട്ടുകാര്‍ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

ആർത്തുവിളിച്ച് എത്തുന്ന ജനക്കൂട്ടത്തെ കണ്ട ഭയന്ന് ജീവനും കൊണ്ട് കാട്ടാന ഓടി മറയുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഇതില്‍ ആരാണ് മൃഗം എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് സുധാ രാമന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.നാട്ടുകാരുടെ പ്രവർത്തിയെ വിമർശിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *