Special

മത്സ്യങ്ങള്‍ക്ക് തീറ്റ നൽകുന്ന പക്ഷി (വീഡിയോ)

വ്യത്യസ്ത വര്‍ഗത്തില്‍പ്പെടുന്ന ജീവികൾ തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.കാഴ്ചയില്ലാത്ത കുറുക്കന് വഴികാട്ടിയായി നില്‍ക്കുന്ന കാലില്ലാത്ത നായയുടെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചര്‍ച്ചയായി.അത്തരത്തില്‍ മറ്റു ജീവികളോട് മമത കാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യം മാധ്യമങ്ങളിൽ വൈറലാകുന്നത്.

നദിയിലെ മത്സ്യങ്ങള്‍ക്ക് തീറ്റ നൽകുന്ന ഒരു പക്ഷിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

വീഡിയോയുടെ ആരംഭത്തിൽ നദികരയിൽ കല്ലിന് മുകളില്‍ ഒരു പക്ഷി ഇരിക്കുന്നത് കാണാം. തൊട്ടുതാഴെ നദിയിൽ മത്സ്യങ്ങള്‍ പക്ഷിയുടെ അടുത്ത് നില്‍ക്കുന്നത് കാണാം.പക്ഷി നല്‍കുന്ന ഭക്ഷണം ആവേശത്തോടെ വാങ്ങി കഴിക്കുന്ന മത്സ്യങ്ങളാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *