Special

കരിമ്പുലിയും പുള്ളിപ്പുലിയും മുഖാമുഖം; കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

മൈസൂര്‍: തുല്യ ശക്തികളായ പുള്ളിപുലിയും കരിമ്ബുലിയും തമ്മിൽ ഏറ്റുമുട്ടിയാൽ ആരായിരിക്കും വിജയിക്കുക.അത്തരം സംശയങ്ങൾക്ക് ഉത്തരവുമായാണ് ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.വമ്പൻ മരത്തിന് മുകളിൽ ഇരിക്കുന്ന പുള്ളിപുലിയെ ലക്ഷ്യമാക്കി മരത്തിലേക്ക് കയറുകയാണ് കരിമ്ബുലി. കരിമ്ബുലിയും പുള്ളിപുലിയും നേര്‍ക്കുനേര്‍ എത്തുന്ന അവസരത്തിൽ ഇരുവരും മുഖാമുഖം നിന്ന് ഗര്‍ജിക്കുന്നു. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഈ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലേക്കനിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.’കബനി വന്യജീവി സങ്കേതത്തില്‍ കരിമ്ബുലിയും അദ്ദേഹത്തിന്റെ എതിരാളി പുള്ളിപുലിയും തമ്മിലുള്ള ഇതിഹാസ ഏറ്റുമുട്ടലിന്റെ വിഡിയോ’ എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *