Special

രാഷ്ട്രീയത്തിൽ മാത്രമല്ല കബഡിയിലും പുലി തന്നെ; റോജയുടെ വീഡിയോ വൈറൽ

സിനിമയിലും രാഷ്ട്രീയത്തിലും മാത്രമല്ല കബഡിയിലും എന്നെ വെല്ലാൻ മറ്റൊരാളില്ല എന്ന് തെളിയിക്കുകയാണ് റോജ.
ആന്ധ്രയിലെ ചിറ്റൂരിൽ കബഡി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് നടിയും രാഷ്ട്രീയ നേതാവുമായ റോജ . ഉദ്ഘാടന ശേഷം ഇറങ്ങാനൊരുങ്ങുമ്പോൾ സംഘാടകരുടെ അഭ്യർഥന ഒരു മത്സരമെങ്കിലും കണ്ടിട്ടു പോവണമെന്നായിരുന്നു. എങ്കിൽ പിന്നെ കാണി മാത്രമായി ഒതുങ്ങേണ്ട, കളിക്കാരി തന്നെയാവാമെന്നായി റോജയുടെ പക്ഷം. എല്ലാവരെയും അമ്പരപ്പിച്ച് കളിക്കളത്തിലിറങ്ങിയ താരം രണ്ടു റൗണ്ട് കളിയിൽ നിറഞ്ഞു.

ചിറ്റൂരിലെ അന്തർ ജില്ലാ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആന്ധ്ര പ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ചെയർപേഴ്‌സനും എംഎൽഎയുമായ റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു കടുത്ത മത്സരം.ആദ്യ റൗണ്ട് കണ്ടിപ്പോവാൻ സംഘാടകർ എംഎൽഎയോട് അഭ്യർഥിച്ചു. കുട്ടിക്കാലത്ത് കബഡി കളത്തിൽ താരമായിരുന്നത് ഓർത്തെടുത്ത റോജ നേരെ കോർട്ടിൽ ഇറങ്ങുകയായിരുന്നു.

ആദ്യ റൗണ്ടിൽ റെനിഗുണ്ട ടീമിനു വേണ്ടിയാണ് റോജ കളത്തിൽ ഇറങ്ങിയത്.എതിരാളികൾക്കു വേണ്ടിയും അടുത്ത റൗണ്ടിൽ താരം കളത്തിൽ നിറഞ്ഞു. റോജ കബഡി കളിക്കുന്ന വാർത്ത കേട്ടറിഞ്ഞ നാട്ടുകാർ കൂട്ടമായി ഗ്രൗണ്ടിലേക്ക്
ഓടിയെത്തി.താരത്തിന്റെ പോരാട്ടം ആർപ്പു വിളിച്ചും വിസിൽ അടിച്ചും കാണികൾ ആഘോഷമാക്കി മാറ്റി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *