കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അമ്മമാർ എന്തും ചെയ്യും. അതിനായി സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ പോലും അമ്മാർ തയ്യാറാകും. ഇപ്പോഴിതാ കുഞ്ഞിന്റെ സുഗമമായ യാത്രയ്ക്കായി കാടിന് നടുവിലെ റോഡിൽ വഴിയൊരുക്കുന്ന ‘അമ്മ ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. റോഡിലൂടെ സൈക്കിളിയിൽ പോകുന്നയാളെ അമ്മയാന ഓടിച്ചിടുന്നതാണ് വീഡിയോയുടെ ആരംഭത്തിൽ.റോഡിൻറെ മറുവശത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.റോഡിൽ വാഹനങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അമ്മയാന സിഗ്നല്‍ നല്കുന്നു. തുടർന്ന് കൂട്ടമായി കുട്ടിയാനകൾ കാട്ടില്‍ നിന്ന് റോഡിലേക്ക് വരുന്നതും റോഡ് മുറിച്ച് കടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സിഗ്നലുകള്‍ ഉപയോഗിച്ചാണ് ആനകള്‍ തമ്മില്‍ ആശയവിനിമം നടക്കുന്നതെന്ന് സുശാന്ത നന്ദ ട്വീറ്റില്‍ കുറിക്കുന്നു.ഇന്‍ഫ്രാ സൗണ്ടിലാണ് ആനകളുടെയിലുള്ള ആശയവിനിമയമെന്നും സുശാന്ത നന്ദ ഐഎഫ്എസ് പറയുന്നു.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
Amazing way in which elephants communicate…
The matriarch as head clears the road. Signals through distinct sound for the family to cross over. They use low-frequency rumbles, called infrasounds, that can travel more than a mile. pic.twitter.com/5P8octSlOz
— Susanta Nanda IFS (@susantananda3) March 4, 2021