Special

മനുഷ്യൻ കണ്ടുപഠിക്കണം ഈ മര്യാദ;ആനയുടെ വീഡിയോ വൈറൽ

മനുഷ്യൻ പല കാര്യങ്ങളിലും മൃഗങ്ങളെ മാതൃകയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം എന്താണെന്ന് തെളിയിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

റോഡിൽ കൂടി പാപ്പാന്റെ ഒപ്പം നടന്നുനീങ്ങുമ്പോൾ ആന കാണിക്കുന്ന മര്യാദയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.റോഡില്‍ ചത്തുകിടക്കുന്നത് പട്ടിയാണോ പൂച്ചയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും അതിനെ കണ്ട് ആന വഴിമാറി പോകുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്ന നിലയിലും വഴിമാറി പോകാന്‍ ആന കാണിക്കുന്ന വിവേകമാണ് ഇപ്പോൾ സൈബർ ലോകത്ത് ചര്‍ച്ചയാകുന്നത്.


ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് തരംഗമാകുന്നത്.ആന നടന്നു നീങ്ങിയതിന് ശേഷം വാഹനങ്ങള്‍ മൃഗത്തിന്റെ മുകളിലൂടെ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *