Special

മൂര്‍ഖനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്തുചാടി;വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇതിനായി കൂട്ടത്തിനെ ഒരു യുവാവ് കിണറ്റിലേക്ക് എടുത്ത് ചാടുതും ദൃശ്യങ്ങളിൽ കാണാം. കൂട്ടുകാരുടെ സഹായത്തോടെ മൂർഖനെ കിണറ്റിൽ നിന്ന് രക്ഷിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. മൂർഖൻ പാമ്പിനെ
കണ്ടതിനെ തുടർന്ന് യുവാവ് കിണറ്റിൽ ചാടുന്നതാണ് വീഡിയോയുടെ ആരംഭത്തിൽ. യുവാവിനെ കണ്ട് മൂർഖൻ പാമ്പ് നീന്തി അകന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

അവസാനം യുവാവിന്റെ അടുത്തേക്ക് എത്തുന്ന പാമ്പിനെ കൂട്ടുകാരുടെ സഹായത്തോടെ പുറത്തേയ്ക്ക് എത്തിക്കുന്നതാണ് വീഡിയോയുടെ അവസാനം.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.മതിയായ പരിശീലനം ലഭിക്കാതെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരരുതെന്ന് സുശാന്ത നന്ദ മുന്നറിയിപ്പ് നൽകി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *