വന്യ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഏതു നിമിഷം വേണമെങ്കിലും അപാകം സംഭവിക്കാവുന്ന ജോലി കൂടിയാണ് ഇത് അത്തരത്തിൽ മുതലയ്ക്ക് ഭക്ഷണം നൽകുന്ന മൃഗശാല ഉടമയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.കൂടാതെ കടുവയ്ക്ക് മാംസ കഷ്ണം എറിഞ്ഞു നൽകുന്ന വീഡിയോയും ഏറെ പങ്കുവെയ്ക്ക പെട്ടിരുന്നു.
ഇപ്പോഴിതാ അതിലേറെ അപകടം പിടിച്ച ഒരു വീഡിയോ ആണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ത പങ്കുവെച്ചിരിക്കുന്നത്.രണ്ട് പേർ ചേർന്ന് ഒരു കൂട്ടം പുള്ളിപുലികൾക്ക് ഭക്ഷണം നൽകുന്നതാണ് വീഡിയോയിൽ.പത്തിലധികം പുളിപ്പുലികളാണ് ഭക്ഷണവുമായി എത്തിയ ഇവർക്ക് ചുറ്റും കൂടിയിരിക്കുന്നത്.ഭക്ഷണം എറിഞ്ഞ് നൽകുമ്പോൾ അവ ചാടി പിടിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം പുലികൾ തമ്മിൽ മാംസ കഷ്ണത്തിനായി കടിപിടി കൂടുന്നതും ദിശ്യങ്ങളിൽ വ്യക്തമാണ്.വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.ഭക്ഷണവുമായി യാതൊരു സുരക്ഷയും ഇല്ലാതെയാണ് വിഡീയോയിലുള്ളവർ പുലികൂട്ടത്തിന് മുൻപിലേക്ക് എത്തുന്നത്. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് ഇവർക്കെതിരെ വിർശനവുമായി രംഗത്ത് എത്തിയത്.
Must be the toughest job pic.twitter.com/uAj7hxX3zV
— Susanta Nanda IFS (@susantananda3) February 15, 2021