Special

പുള്ളിപ്പുലിക്ക് പറ്റിയ അമളി,ജീവനും കൊണ്ടോടി പുള്ളിമാൻ;വൈറലായി വീഡിയോ

മൃഗങ്ങൾക്ക് സംഭവിക്കുന്ന അമളിയുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതാണ് ലഭിക്കാറുള്ളത്.അത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മുതലയുടെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷനേടുന്ന സീബ്രയുടെ വീഡിയോയായിരുന്നു അത്.ഇപ്പോഴിതാ അതിന് സമാനമായൊരു വീഡിയോയാണ് തരംഗമാകുന്നത്.

ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഒരു പുള്ളിപ്പുലിക്കാണ്.ദൃശ്യങ്ങളുടെ ആരംഭത്തിൽ ഒരു മാൻ കാട്ടുപാതയിലേക്ക് നടന്നു നീങ്ങുന്നത് കാണാം. കാട്ടുപാതയുടെ നടുവിൽ പാറ പോലെ എന്തോ ഒന്ന് കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ അത് അത്ര പന്തയല്ലെന്ന് മനസിലാക്കിയ മാൻ ചുറ്റും നോക്കുകയും.പാറ പോലെ ഉള്ള വസ്തുവിന് ചലനമുണ്ടെന്ന് മനസിലാക്കി അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം .തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലാക്കി പാറ പോലെ പതിയിരുന്ന പുലി അവിടെ നിന്നും എഴുനേറ്റ് ഇളിഭ്യനായി നടന്നു നീങ്ങുന്നിടത്ത് ദൃശ്യങ്ങൾ അവസാനിക്കുന്നു.ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘കാട്ടിൽ ഒരു പാറയ്ക്ക് പോലും സഞ്ചരിക്കാൻ കഴിയും’- എന്ന ക്യാപ്ഷ്യനോടെയാണ് സുശാന്ത് നന്താ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *