Special

പാമ്പിനെ പോലെയുള്ള മീനെ അകത്താക്കി,കൂറ്റൻ മീനിന് കിട്ടിയത് എട്ടിന്റെ പണി(വീഡിയോ)

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വിഡിയോയായിരുന്നു പാമ്പിന് സമാനമായ ഒരു മീനിനെ വിഴുങ്ങുന്ന മറ്റൊരു മീനിന്റെ വീഡിയോ. വീഡിയോയുടെ ആരംഭത്തിൽ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ മീൻ പുറന്തള്ളുന്നത് കാണാം.തുടർന്നാണ് പാമ്പു പോലെയുള്ള മീനിനെ ഉള്ളിലാക്കാൻ ശ്രമിക്കുന്നത്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ വലിയ സംശയങ്ങളും ചോദ്യങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.കൂടാതെ അദ്ദേഹം പങ്കുവെച്ചത് അപൂർണമായ ദിശ്യങ്ങളായിരുന്നു.അതിന്റെ തുടർച്ച ആവശ്യപ്പെട്ടും മീനിന് പിന്നീട എന്ത് സംഭവിച്ചനും ആരാഞ്ഞ് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമെന്റുമായി എത്തിയിരുന്നത്..

ഇപ്പോഴിതാ എല്ലാവർക്കും മറുപടിയായി വീഡിയോയുടെ അവസാനഭാഗം പങ്കുവെച്ചിരിക്കുകയാണ് സുശാന്ത നന്ദ.വീഡിയോയിൽ പാമ്പ് പോലെ ഉള്ള മീന്റെ അവസാനഭാഗം വരെ ഉള്ളയിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ ഇരയെ മീൻ അവസാനം പുറം തള്ളുന്നതാണ് ദൃശ്യങ്ങളിൽ.

‘തന്നെക്കാൾ വലിയ മീനിനെ ഭക്ഷിക്കുമ്പോൾ സംഭവിക്കുന്നത്,പ്രകൃതിയുടെ അതിശയകരമായ നിമിഷങ്ങൾ’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *