Special

ഹോട്ടൽ ഗെയ്റ്റ് ചാടിക്കടന്ന് അപ്രതീക്ഷിത അതിഥി;പേടിച്ച് വിറച്ച് ജീവനക്കാരൻ(വീഡിയോ)

പുലർച്ചെ അഞ്ച് മണിയോടെ എത്തിയ അപ്രതീക്ഷിത അതിഥിയെക്കണ്ട് നടുങ്ങി വിറച്ച് ഹോട്ടൽ സുരക്ഷാജീവനക്കാരൻ.അടച്ച് ഇട്ടിരിക്കുന്ന ഹോട്ടൽ ഗേ‌റ്റ് വളരെ കൂൾ ആയി ചാടിക്കടന്നെത്തിയത് ഒരു പെൺസിംഹമായിരുന്നു.സംഭവം നടന്നത് ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിലായിരുന്നു. ഗിർ ദേശീയപാർക്കിനോടു ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഇത് പുതുമയുള്ള കാര്യമല്ല.

സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഗേറ്റ് ചാടികടന്നെത്തിയ സിംഹം ഹോട്ടൽ കോംപൗണ്ടിന് ഉള്ളിൽ പാർക്കിങ് സ്ഥലത്ത് ചുറ്റിനടന്ന് പിന്നെ തിരികെ ഗേയ്‌റ്റ് ചാടിക്കടന്ന് മടങ്ങി പോവുകയും ചെയ്തു. ഈ സമയം പ്രദേശത്ത് ആളുകൾ ഇല്ലാത്തതിനാൽ ആർക്കും അപകടം ഒന്നും സംഭവിച്ചില്ല.ഹോട്ടലിന്റെ സിസിടിവിയിൽ പതിഞ്ഞ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.സിംഹം ഗേറ്റ് ചാടികടക്കുന്നത് കണ്ട സെക്യൂരി‌റ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്ന.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *