Special

കോഴികുഞ്ഞിന് പിന്നാലെ കുസൃതികാട്ടി ക്യൂട്ട് പൂച്ചക്കുട്ടി; വീഡിയോ വൈറൽ

മൃഗങ്ങള്‍ തമ്മിലുള്ള ചങ്ങാത്തത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ ദിനവും കാണാറുണ്ട്. വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പരസ്പരം സ്‌നേഹിക്കുന്ന ദൃശ്യങ്ങൾ കാഴ്ച്ചക്കാരിൽ വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്.. പ്രത്യേകിച്ച് കുട്ടി മൃഗങ്ങൾ ആണെങ്കിൽ അത്തരം വീഡിയോകൾ പെട്ടന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ വൈറലായി മാറുന്നത് അത്തരത്തിലൊരു വീഡിയോയാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ത പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു പൂച്ചകുഞ്ഞും കോഴികുഞ്ഞുമാണ് വിഡിയോയിലെ താരങ്ങൾ.ഇരതേടി നടക്കുന്ന കോഴിയുടെ പിന്നാലെ കുസൃതി കട്ടി നടക്കുകയാണ് പൂച്ചക്കുഞ്ഞ്..എന്തായാലും ഈ കുസൃതികുരുന്നുകളുടെ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണം രേഖപ്പെടുത്തിയത്.ഈ വീഡിയോ കാണുമ്പോൾ മനസ് കുട്ടിക്കാലത്തേക്ക് പോകുന്നതായും,.. ദൃശ്യങ്ങൾ മനസിന് സന്തോഷം നൽക്കുന്നതായുമാണ് അവയിൽ ചില പ്രതികരണങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *