ഈ ഭൂമി മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും കൂടി ഉള്ളതാണ്.സ്വതന്ത്രമായി ജീവിക്കാൻ അവയ്ക്കും അവകാശമുണ്ട്.നമ്മുടെ വിനോദത്തിന് വേണ്ടി അവയെ കൂട്ടിലടയ്ക്കുന്നു. എത്ര മനോഹരമായ കൂടു നിർമിച്ച് നൽകിയാൽ പക്ഷികൾക്ക് കൂടിന് പുറത്തുള്ള സ്വാതന്ത്ര്യ ലോകമാണ് ഇഷ്ടം. ഇത്തരത്തിൽ കൂട്ടിലടയ്ക്കപ്പെട്ട കിളികളെ വില്പനക്കാരനിൽ നിന്നും പണം നൽകി വാങ്ങി സ്വതന്ത്രമാക്കി വിടുന്ന യുവാവിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
This is how freedom looks like. Yesterday. Team. pic.twitter.com/0OojqLyv6n
— Parveen Kaswan, IFS (@ParveenKaswan) February 1, 2021
ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസറായ പ്രവീൺ കാസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വിരയിൽ മാറുന്നത്.ഒരു വലിയ കൂട്ടിൽ നിന്നും നൂറു കണക്കിന് തത്തകളെയാണ് സ്വാതന്ത്രമാക്കുന്നതാണ് വിഡിയോയിൽ.വിഡിയോയിൽ കൂടിന് ചുറ്റും ഫോറെസ്റ് ഉദ്യോഗസ്ഥർ നിൽക്കുന്നതും കാണാം.’സ്വാതന്ത്ര്യം ഇങ്ങനെയാണ് കാണപ്പെടുന്നത്’ എന്ന ക്യാപ്ഷ്യനോടെയാണ് പ്രവീൺ കാസ്വാൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.