ആനകളെപ്പോഴും ആളുകൾക്ക് അത്ഭുതമാണ്. കാട്ടാനക്കൂട്ടങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്.അതുപോലെ തന്നെ ആനകൾക്ക് നേരെ നടക്കുന്ന അധികാരങ്ങളും വർധിച്ചുവരികയാണ്.മസിനഗുഡിയില്‍ ആനയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ടയര്‍ വലിച്ചെറിഞ്ഞതും പാലക്കാട് ഗർഭിണിയായ കാട്ടാന വായ് തകർന്ന് മരിച്ചതും അങ്ങനെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയ നിറയുന്നത്.ഇപ്പോഴിതാ ആനക്കൂട്ടത്തിന്റെ മനോഹരമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ പർവീൻ കസ്വാൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ മനോഹരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
‘ഒരു മൂടൽമഞ്ഞുള്ള പ്രഭാതത്തിലെ ആന കുടുംബത്തിന്റെ ഒരു പ്രഭാത നടത്തം’എന്ന ക്യാപ്ഷ്യനോടെയാണ് പർവീൻ കസ്വാൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത് .എണ്ണാൻ സാധിക്കാത്ത അത്ര ആനകളാണ് കൂട്ടത്തിലുള്ളത്.അവ കൂട്ടമായി പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദവും വിഡിയോയിൽ വ്യക്തമായി കേൾക്കാൻകഴിയും.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
One a foggy morning this elephant family decided to go on a morning walk. The beauty of forest !! pic.twitter.com/a5i5R16Qm7
— Parveen Kaswan, IFS (@ParveenKaswan) January 25, 2021