എട്ടുകാലികളെ കാണുമ്പോൾ തന്നെ ഭയന്ന് വിറക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്.ഒരെണ്ണത്തിനെ കാണുമ്പോൾ തന്നെ പേടിക്കുമെങ്കിൽ ഒരുകൂട്ടം എട്ടുകാലികളെ ഒരുമിച്ച്കണ്ടാൽ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലോ.അത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത അത്ര എട്ടുകാലികളെ കണ്ടതിന്റെ അമ്പരപ്പിലാണ് ഓസ്ട്രേലിയകാരിയായ സ്ത്രീ.അവരുടെ വീടിന്റെ ചുമരിലാണ് ഇത്തരം അതികം എട്ടുകാലികളെ കണ്ടെത്തിയിരിക്കുന്നത്.മകളുടെ മുറിയിലെ ചുമരിലും മേൽക്കൂരയിലും എട്ടുകാലികൾ പറ്റിപ്പിടിച്ചിരിക്കുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
So, for everyone saying it’s Photoshopped, here is her actual video. pic.twitter.com/2Zcro0nra7
— 💧 Petie R 🇦🇺🌟🦄🌱🌈🌏 (@PrinPeta) January 28, 2021
വിഡിയോയ്ക്ക് താഴെ കാഴ്ച ഒരു ഹൊറർ ചിത്രത്തിന് സമാനമെന്ന് ചിലർ പ്രതികരിക്കുന്നു.ആദ്യം ചിത്രം പുറത്തുവിട്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നായിരുന്നു ചിലരുടെ പ്രതികരണം.ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് സ്ത്രീ ഇതിന്റെ ദൃശ്യങ്ങൾ തന്നെ പുറത്തുവിട്ടത്.
Gaaaahhhhhhhh, a friend of mine in Sydney just walked into her daughter’s room and found this: pic.twitter.com/3UKMEHtGHt
— 💧 Petie R 🇦🇺🌟🦄🌱🌈🌏 (@PrinPeta) January 27, 2021