പാമ്പാണോ എട്ടുകാലിയാണോ കൂടുതൽ ശക്തൻ.ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യമെന്നല്ലേ. കാര്യമുണ്ട്..കാഴ്ച്ചയിൽ ശക്തൻ പാമ്പാണെങ്കിലും എട്ടുകാലിയുടെ വലയിൽ പെട്ടാൽ പിന്നെ ആശാന്റെ കാര്യം പോക്കാണ്.ഇപ്പോഴിതാ എട്ടുകാലിയുടെ വലയിൽ കുടുങ്ങുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.എട്ടുകാലിയുടെ വലയുടെ ശക്തി തെളിയിക്കുന്നതാണ് ഈ വീഡിയോ എന്ന അടിക്കുറുപ്പോടെയാണ് സുധാ രാമന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ എട്ടുകാലി വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ്. വലയില്‍ നിന്ന് രക്ഷപ്പെടാന്‍ കഠിന പ്രയക്നമാണ് പാമ്പ് നടത്തുന്നത്.അതിനിടെ വലയിലൂടെ പാമ്പിന്റെ അടുത്തേക്ക് എത്തിയ എട്ടുകാലി പാമ്പിനെ കുത്തുന്നതാണ് ദൃശ്യങ്ങളുടെ അവസാന ഭാഗം.
സാധാരണയായി ചെറുപ്രാണികളെ മാത്രം ഇരയാക്കാനായാണ് എട്ടുകാലി വല ഉണ്ടാക്കുന്നത്. എന്നാല്‍ വലയില്‍ പാമ്പ് കുടുങ്ങുന്നതും ഇതിനെ എട്ടുകാലി ആക്രമിക്കുന്നതും അത്യപൂർവ കാഴ്ചയാണ്.
Now there’s something you don’t see every day. 😳🤯 pic.twitter.com/CXrSDAJ2Ky
— Fred Schultz (@fred035schultz) January 19, 2021