പലതരം മസാജുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വെറൈറ്റി മസാജിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇവിടെ മസാജ് ചെയ്യുന്നത് മറ്റാരുമല്ല .. ഒരു ആനയാണ്. ഒരു യുവതിയുടെ പുറം മസാജ് ചെയ്ത് നൽകുന്ന ആനയാണ് വീഡിയോയിലെ താരം.യുവതിയുടെ പുറത്ത് ആന തന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ചാണ് മസാജ് ചെയ്യുന്നത്.
നമുക്ക് ഇത് കൗതുക കാഴ്ചയാണെങ്കിലും തായ്ലാന്ഡില് പരിശീലനം കിട്ടിയ ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് സാധാരണയാണ്. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കള്‍. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വിഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കോമന്റുമായി എത്തുന്നത്.
Massage by elephant. 😂😂🤗🤣 pic.twitter.com/QZiIXIulkx
— f.k (@amir2371360) January 16, 2021