വിനോദസഞ്ചാരികൾക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നിന്ന് മറ്റൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. സഫാരിവാഹനത്തിന്റെ പിൻ ബമ്പറിൽ കടിച്ചുവലിക്കുന്ന ബംഗാൾ കടുവയാണ് വീഡിയോയിലെ താരം.
വിനോദസഞ്ചാരികൾക്കൊപ്പം പുള്ളിപ്പുലി കളിക്കുന്നതും സഫാരി വാഹനം ബംഗാൾ കടുവ കടിച്ചുവലിക്കുന്നതുമെല്ലാം കണ്ടതിന്റെ അമ്പരപ്പിലാണ് കാഴ്ചക്കാർ.കാറിന്റെ ബമ്പറിൽ കടിച്ചുവലിച്ച് കാർ പിന്നിലേക്ക് നീക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ദൃശ്യം സമീപത്തെ മറ്റ് സഫാരി വാഹനങ്ങളിലുണ്ടായിരുന്നവരാണ് പകർത്തിയത്. ഇളകി മാറിയ പിൻബമ്പറിലാണ് കടുവ പിടുത്തമിട്ടത്. മറ്റ് വാഹനത്തിൽ എത്തിയവർ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും കടുവ വീണ്ടും പ്രവർത്തി തുടർന്നുകൊണ്ട് ഇരുന്നു. ഇതിനിടയിൽ മറ്റൊരു കടുവകൂടി എവിടേയ്ക്ക് എത്തുന്നത് കാണാം. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Tiger pulling tourist vehicle in Bannerghatta park , Bengaluru
😣
Recieved on whatsapp pic.twitter.com/TfH8mAiN2b— Mona Patel (@MonaPatelT) January 15, 2021