പുള്ളിപ്പുലി ഇര തേടുന്ന ധാരാളം വീഡിയോകള്‍ നമ്മൾ കണ്ടിട്ടുണ്ട്. അവയെല്ലാം കരയിലാണ്.ഇപ്പോഴിതാ സോഷ്യൽ മൃത്യയിൽ വൈറലാകുന്നത് വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമൻ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് ഏത് ജീവിയാണ് എന്ന തിരിച്ചറിയാന്‍ കഴിയുമോ’ എന്ന ചോദ്യത്തോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളത്തിന്റെ അടിയില്‍ ഇര തേടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.
Let’s see how many can identify this animal rightly. pic.twitter.com/9sVWFsQxdv
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) January 15, 2021
തുടര്‍ന്ന് ഇരയെ പിടികൂടി വായിലാക്കുന്നതാണ് ദൃശ്യത്തിന്റെ അവസാനം. വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ കഴിയുന്ന വിധമാണ് പുലിയുടെ ഇരപിടുത്തം.എന്തായാലും സുധാ രാമൻ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.