Special

കൂട്ടത്തോടെ പുഴ നീന്തികടക്കുന്ന ആനകള്‍(വീഡിയോ)

കൂട്ടത്തോടെ ജീവിക്കാന്‍ ഇഷ്ടപെടുന്ന ജീവികളാണ് ആനകൾ.കാട്ടില്‍ അവയെ കൂട്ടത്തോടെയല്ലാതെ കാണുന്നത് വളരെ വിരളമാണ്. ഈ ഒത്തൊരുമ പുഴ നീന്തി കടക്കുമ്പോഴും ആനകള്‍ ലംഘിക്കാറില്ല എന്ന് തെളിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ആനക്കൂട്ടത്തിന്റെ പുഴ നീന്തി കടക്കൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാന്‍ ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.വരിവരിയായി ആനകൾ ഒരു ഒഴുക്കിൽ പുഴ നീന്തികടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഈ കൂട്ടത്തിൽ കുട്ടിയാനകളും ഉണ്ട്. പുഴയുടെ നടുവില്‍ നിന്ന് കരയിലേക്ക് ആനക്കൂട്ടം നീന്തി കയറുന്ന സുന്ദരമായ ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *