Special

ഫോട്ടോസിനായി ആളുകൾ വട്ടംകൂടി; പരാതിയുമായി ആന പാപ്പാനരികില്‍(വീഡിയോ)

ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് ചിലർക്ക്.പലരും കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോയാൽ ക്യാമറ കണ്ണുകളിൽ നിന്ന് കഴിവതും ഇക്കൂട്ടർ ഒഴിഞ്ഞു മാറുന്നത് കാണാൻ സാധിക്കും.ഇപ്പോഴിതാ അത്തരത്തിലൊരു നാണക്കാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വീഡിയോയിലെ താരം.ക്യാമറ കണ്ട് നാണം വന്ന ആന തന്റെ പാപ്പാനോട് പരാതി പറയുന്നതാണ് ദൃശ്യങ്ങളിൽ.ഈ ക്യൂട്ട് വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആളുകള്‍ വന്ന് ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്.

വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാന്റെ അടുത്തെത്തി പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.വളരെ രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.ഇതിനോടകം ട്വിറ്ററില്‍ വിഡിയോയ്ക്ക് 22,000ത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *