നമ്മുടെ രാജ്യത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനമില്ലാതെ തുടരുന്നു.ഡൽഹിയിൽ പശുക്കിടാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ വീണ്ടും ക്രൂരതയുടെ വാർത്തയാണ് പുറത്തുവരുന്നത്. ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം യു പിയിൽ നിന്നാണ് .
ദേശീയ ജലജീവിയായ ഗംഗ ഡോൾഫിനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് തല്ലിക്കൊല്ലുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്..ഇരുമ്പുദണ്ഡുകളും വലിയ തടി കഷ്ണവും ഉപയോഗിച്ചാണ് അതിക്രൂരമായി ഡോൽഫിനെ അടിച്ചു കൊന്നത്.
Horrific , difficult to watch video from UP’s Pratapgarh where these villagers beat a Dolphin ( yes a dolphin ) to death on dec 31 . Three arrested , says @pratapgarhpol . Must take a different level of depravity to do this … pic.twitter.com/KsV7eBZW4F
— Alok Pandey (@alok_pandey) January 8, 2021
ദൃശ്യം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ പോലീസ് സഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം യുവാക്കൾ ചേർന്ന് ഡോൾഫിനെ അടിച്ച് കൊന്നത്.കരയിലുള്ള ചിലർ ഡോൾഫിനെ കൊല്ലരുതെന്ന് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും യുവാക്കൾ ഇത് ചെവികൊണ്ടില്ല.ഡോൾഫിന്റെ ശരീരത്തിൽനിന്ന് രക്തം ഒഴുകുന്നതും ദൃശ്യങ്ങളിൽ കാണാം സംരക്ഷിത വിഭാഗത്തിൽപെട്ട ജീവികളാണ് ഗംഗ ഡോൾഫിനുകൾ.