Special

കൊടും ക്രൂരത;കുത്തിയ പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു വീഴ്ത്തി യുവാവ്(വീഡിയോ)

പശുക്കുകിടാവിനോട് യുവാവ് ചെയ്യുന്ന ക്രൂരതയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.റോഡിലൂടെ നടന്നു പോയിരുന്ന യുവാവിനെ റോഡ് അരികിൽ നിന്ന പശുക്കിടാവ് ചെറുതായൊന്നു കുത്തി.ഇയാൾക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും കയ്യിലുണ്ടായിരുന്ന കവറിൽ നിന്ന് ഫയലും പേപ്പറുകളും മറ്റും റോഡിലേക്ക് വീണു.കുപിതനായ യുവാവ് പശുക്കിടാവിന്റെ മുഖത്ത് തൊഴിക്കുകയും കൈവച്ച് അടിക്കുകയും ചെയ്തു. ഇതോടെ ഭയന്ന പശു കുട്ടി പേടിച്ച് അമ്മയുടെ അരികിലേക്ക് മാറി നിന്നു.ഏത് യുവാവിന്റെ വിഷമത്തിൽ ചെയ്തതാണെന്ന് കരുതാം, സാധാരണ ഗതിയിൽ പ്രശ്നം അവിടെകൊണ്ട് തീരേണ്ടതാണ്. എന്നാൽ പിന്നീടു നടന്ന അതി ദാരുണമായ ആക്രമണം പശുക്കിടാവിനെ വീഴ്ത്തിക്കളഞ്ഞു.

രാജ്യ തലസ്ഥാനത്തതാണ് ദാരുണമായ സംഭവം നടന്നത്. ഇവിടെയുണ്ടായിരുന്ന സിസിടിവിയിലാണ് ക്രൂരതയുടെ ദൃശ്യം പതിഞ്ഞത്. റോഡിൽ തെറിച്ചു വീണ ഫയലുകളും പേപ്പറും പെറുക്കിയെടുക്കുന്ന യുവാവ് കുറച്ച് നേരം മറുവശത്തേക്ക് മാറി നിൽക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. തുടർന്ന് അവിടെക്കിടന്ന ഇഷ്ടികയെടുത്ത് പശുക്കിടാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.പശുക്കിടാവിന്റെ മുതുകിൽ ഇയാൾ ഇഷ്ടികവച്ച് ആഞ്ഞടിക്കുന്നതും ഒടുവിൽ പശുക്കിടാവ് തളർന്നു റോഡിൽ വീഴുന്നതും കാണാം. പശുക്കിടാവ് അടി താങ്ങാൻ വയ്യാതെ വീണതിനു ശേഷമാണ് ഇയാൾ അവിടെ നിന്നും പോയത്.

സംഭവം ചർച്ചയായതോടെ പൊലീസ് ഗുരുതരമായി പരുക്കേറ്റ പശുക്കിടാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിൽസയ്ക്കായി മാറ്റി.തുടർന്ന് പശുക്കിടാവിനെ ആക്രമിച്ച ആക്രമിച്ച യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇയാൾക്ക് എതിരെ കനത്ത പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *