Special

ഇരയ്ക്കായി പതിയിരുന്നു,ഒറ്റ കുതിപ്പിന് നദിയിൽ ചാടി കൈക്കലാക്കി;വീഡിയോ വൈറൽ

പതിയിരുന്നു ഇരകളെ പിടികൂടുന്നതില്‍ പ്രത്യേക കഴിവുള്ളവരാണ് കടുവകളും പുലികളും. ഒരിലയ്ക്ക് പോലും അനക്കം തട്ടാതെ മണിക്കൂറുകളോളം പതിയിരിക്കാന്‍ ഇവയ്ക്ക് കഴിയും.ഇരയെ പിടികൂടാനായി ഇവ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുടെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്റര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.ദൃശ്യങ്ങളുടെ ആരംഭത്തിൽ ഒരു കുന്നിന്റെ മുകളില്‍ പതിയിരിക്കുകയാണ് പുലി. തൊട്ടരികിലൂടെ ഒഴുകുന്ന നദിയിലേക്ക് നോക്കി കൊണ്ടാണ് പുലി പതിയിരിക്കുന്നത്. നദിയിലെ ഇരയെയാണ് പുലി നോക്കുന്നത്. തക്ക സമയത്തിനായുള്ള കാത്തിരിപ്പാണ്.

തുടർന്നാണ് വീഡിയോയിലെ ഏറ്റവും അമ്പരിപ്പിക്കുന്ന രംഗം. നദിയിലേക്ക് ഒറ്റച്ചാട്ടം നടത്തി ഇരയെ പിടിക്കുന്നതാണ് ദൃശ്യങ്ങളുടെ അവസാനഭാഗം. പുലിയുടെ നദിയിലേക്കുള്ള കുതിപ്പ് കണ്ടാല്‍ ആരും ഞെട്ടി പോകും.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *