Special

തണുത്തുറഞ്ഞ താടകത്തിൽ കുടുങ്ങി മാൻകുട്ടി;രക്ഷകനായി യുവാവ്(വീഡിയോ)

ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത് മനസിന് കുളിർമ തരുന്ന ഒരു വീഡിയോ ആണ്. വെള്ളം ഉറഞ്ഞ് മഞ്ഞായി മാറിയ തടാകത്തിന് നടുവിൽ കുടുങ്ങിയ മാൻ കുട്ടിയെ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.തടാകത്തിന് നടുവിൽ നിന്ന് മാനിനെ തള്ളി മാറ്റി മറുകരയിൽ എത്തിക്കുകയാണ് യുവാവ്.മറുകരയെത്തിയതോടെ പെട്ടന്നുതന്നെ മാൻ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

മാനിനെ രക്ഷപ്പെടുത്തിയത് ​ഗിൽ ലെൻകോർ എന്നയാളാണ്.’ആ തടാകത്തിന് നടുവിൽ കുടുങ്ങി മാൻ കഷ്ടപ്പെടുകയായിരുന്നു. എനിക്ക് മനസ്സിലായി അവളെ രക്ഷിക്കണമെന്ന്. ഞാൻ അതിനെ പതിയെ നീക്കി മറുകരയിലെത്തിച്ചു. അത് ഓടിമറയുകയും ചെയ്തു’. – ​ഗിൽ വിഡിയോയിക്കൊപ്പം കുറിച്ചു.വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *