Special

മൊബൈൽ ഫോൺ സമ്മാനിച്ച് മകൻ, സന്തോഷം അടക്കാനാകാതെ അമ്മ; വീഡിയോ

അച്ഛനമ്മമാർ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ പാടുപെടാറുണ്ട്.അവരുടെ കുട്ടികൾ വളർന്ന് ജോലി ഒക്കെ നേടുമ്പോൾ തിരിച്ച് മാതാപിതാക്കൾക്കും അതേ പരിഗണന ലഭിക്കേണ്ടത് ന്യായമാണ്.എന്നാൽ മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നൽകുമെന്നോ പണം നൽകി സഹായിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. പക്ഷെ മക്കൾ നൽകുന്ന ചെറിയ സമ്മാനങ്ങളിൽ പോലും അവരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായി മാറാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഒരു മകൻ പുതിയ ഫോണുമായി അമ്മയെ അത്ഭുതപ്പെടുത്തിയപ്പോഴുള്ള അവരുടെ പ്രതികരണമാണ് വീഡിയോയിലെ ഹൈലൈറ്റ്.ജനുവരി 5 ന് വിഘ്‌നേഷ് സമ്മു എന്ന ട്വിറ്റർ ഉപയോക്താവ് ഇത് ആദ്യം ഷെയർ ചെയ്യുകയും നാല് ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു.

സമ്മു വീഡിയോയ്ക്ക് തമിഴിൽ അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ: “ബാഗിനുള്ളിൽ 8800 രൂപ വിലയുള്ള ഫോൺ ഉണ്ടായിരുന്നു. പക്ഷേ അമ്മ അനുഭവിച്ച സന്തോഷത്തിന് വിലയിടാനാവില്ല.” സമ്മുവിന്റെ അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമായിരുന്നു പുതിയ ഫോൺ. വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. കൂടാതെ നടൻ ആർ. മാധവൻ അടക്കമുള്ളവർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *