Special

കാല്‍വഴുതി കുട്ടിക്കുറുമ്പൻ താഴേക്ക്, രക്ഷയ്‌ക്കെത്തി അമ്മയാന; വീഡിയോ

പക്ഷികളുടെയും മൃഗങ്ങളുടെയും വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്.പ്രത്യേകിച്ചും കുട്ടിയാനകളുടെ വിഡിയോകൾക്ക്. അവരുടെ കുസൃതികൾ കാണാനാണ് തന്നെ വളരെ രസമാണ്. കുട്ടിയാനകളെ പതിവായി ആനക്കൂട്ടത്തിന്റെ ഒത്ത നടുവിലായാണ് കാണാറ്. വലിയ ആനകളുടെ സംരക്ഷണവലയത്തിലായിരിക്കും കുട്ടികൾ എപ്പോളും. അതുകൊണ്ട് തന്നെ ചെറിയതോതിലുള്ള അപകടത്തിൽപ്പെട്ടാലും കുട്ടിയാനയുടെ രക്ഷയ്ക്ക് എല്ലാവരും ചുറ്റിലും ഉണ്ടാവും. ഇപ്പോഴിതാ കാൽവഴുതി താഴേക്ക് വീണ കുട്ടിയാനയെ രക്ഷിക്കുന്ന ആനക്കൂട്ടത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണിത്. പുഴയോട് ചേർന്ന് കുന്നിന് മുകളിലൂടെ നടന്നുനീങ്ങുകയാണ് ആനക്കൂട്ടം. അതിനിടെയാണ് കുട്ടിയാന കാൽവഴുതി താഴേക്ക് വീഴുന്നത്. തൊട്ടരികിൽ പുഴയാണ്. തിരിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന കുട്ടിയാനയ്ക്ക് അതിന് കഴിയുന്നില്ല. തുടർന്ന് അമ്മയാനയും മറ്റു ആനകളും ചേർന്ന് കുട്ടിയാനയെ മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *