National Special

കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു; പരിഹാസവുമായി സോഷ്യൽ മീഡിയ

ഏറ്റവും സുരക്ഷയുടെ നടത്തേണ്ട പരിപാടികളിൽ ഒന്നാണ് കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾ. എന്നാൽ ഇതിൽ സംഭവിക്കുന്ന ചെറിയ വീഴ്ചകൾ പോലും വൻ വിമർശനങ്ങൾക്കു വഴിവെച്ചെക്കാം. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുപിയില്‍ കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകർന്നുവീഴുന്നതാണ് വിഡിയോയിൽ. യുപിയിലെ റാംപുരില്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ഒരു ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ ഒപ്പമുണ്ടായിരുന്നവർ
രക്ഷപ്പെടുത്തി.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട്ട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി യുപിയിൽ എത്തിയത്.

എന്തായാലും കേന്ദ്രത്തിലെ ഒരു മുതിർന്ന മന്ത്രി പങ്കെടുത്ത പരിപാടിയിൽ സംഭവിച്ച ഈ സുരക്ഷാ വീഴ്ച സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സീലിങ് തകർന്നുവീഴുന്നത്തിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ പരിഹസിച്ച്
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി അടക്കമുള്ളവർ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *