National Special

മനോഹരം ഈ കാഴ്ച, ട്രെയിനിനെ ‘മൂടി’ ദൂത്‌സാഗര്‍ വെള്ളച്ചാട്ടം; വൈറലായി വീഡിയോ

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ യാത്രയില്‍ ആര്‍ക്കും മറക്കാന്‍ സാധിക്കാത്ത ഒരു കാഴ്ചയാണ് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം. പുതപ്പ് പോലെ ട്രെയിനിനെ ജല കണികകള്‍ മൂടുന്ന വിസ്മയമായ കാഴ്ചകള്‍ ആരിലും സന്തോഷം പകരുന്നതാണ്. ഇപ്പോഴിതാ റെയില്‍വേ മന്ത്രാലയം പങ്കുവെച്ച ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വേഷം, സുന്ദരിയായി അനാർക്കലി; വൈറലായി ചിത്രങ്ങൾ

പശ്ചിമഘട്ട മലനിരയില്‍ ഗോവയിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടം. മഴക്കാലത്ത് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം കാണാനായി ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മലനിരയില്‍ നിന്ന് മനോഹരമായി താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോ കാഴ്ചക്കാരുടെയെല്ലാം മനസ്നിറയ്ക്കുന്നു.മുകളിൽ നിന്ന് വീഴുന്ന വെള്ളം മഞ്ഞ് പോലെ അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്നതും കാറ്റിന് അനുസരിച്ച് സഞ്ചരിക്കുന്നതുമാണ് വീഡിയോയിലെ ഏറെ ആകർഷണീയമായ ഭാഗം.

ദാവണിയിൽ മനോഹര നൃത്ത ചുവടുകളുമായി രസ്ന പവിത്രൻ; വീഡിയോ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *