National Special

ബാലന്റെ വീഡിയോ പങ്കുവെച്ച് തെലുങ്കാന മന്ത്രി; സ്റ്റാറായി ന്യൂസ്പേപ്പർ ബോയി

കുട്ടികൾ പഠന കാലത്ത് ഒഴിവ് സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ പണ്ടുമുതലേ തുടർന്ന് വരുന്ന ഒരു രീതിയാണ്. എന്നാൽ ഇന്ത്യയിലാകട്ടെ പ്ലസ്ടു വരെയെങ്കിലും കുട്ടികൾ ജോലിക്കു പോകുന്നത് അത്ര സാധാരണമല്ല.അവർക്ക് അതിനുള്ള താല്പര്യം വളരെ കുറവാണ്, ഒപ്പം മാതാപിതാക്കൾ സമ്മതിക്കുകയുമില്ല. എന്നാൽ എപ്പോൾ സ്വന്തമായ ഒരു വരുമാനം കണ്ടെത്താൻ പത്ര വിതരണത്തിന് ഇറങ്ങിയിരിക്കുന്ന ഒരു ആറാം ക്ലാസുകാരന്റെ വിഡിയോയായാണ് തെലുങ്കാനയിൽ നിന്നു പുറത്തുവരുന്നത്.

തെലുങ്കാന മന്ത്രിയായ കെ ടി രാമറാവു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ശ്രീപ്രകാശ് എന്ന ഈ കൊച്ചുമിടുക്കൻ താരമായി മാറിയിരുന്നു. പതിവ് പത്ര വിതരണത്തിനിടെ ശ്രീപ്രകാശിനരികിലൂടെ കടന്നു പോയ ഒരാളാണ് വീഡിയോ പകർത്തിയത്.എന്തിനാണ് പത്രമിടുന്നത് എന്ന് ചോദിച്ച വ്യക്തിയോട് താൻ പത്രം ഇട്ടാൽ എന്താണ് കുഴപ്പം എന്ന ആത്മവിശ്വാസത്തോടെ ശ്രീപ്രകാശ് മറുപടി പറയുന്നു. പഠിക്കുന്നതിനൊപ്പം ഒരു തൊഴിൽ എന്ന നിലയിലാണ് പത്ര വിതരണം നടത്തുന്നതെന്നും അത് തന്റെ ഭാവിക്ക് ഗുണകരമാകുമെന്നും പക്വതയോടെയാണ് ശ്രീപ്രകാശ് വിശദീകരിക്കുന്നത്. മൂന്നാം ക്ലാസ് മുതൽ തന്നെ പത്രവിതരണം നടത്തുന്നുണ്ട് ഈ ബാലൻ.

ജഗ്തിയ നഗരത്തിൽനിന്നുമുള്ള ഈ വിഡിയോ തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന ക്യാപ്ഷ്യനോടെയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.വീഡിയോ ഹിറ്റായി മാറിയതോടെ മാധ്യമങ്ങളും ശ്രീപ്രകാശനെ തേടിയെത്തി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *