National Special

‘സോഷ്യൽ മീഡിയയുടെ പവർ’; ഹിറ്റായി പതിനാലുകാരന്റെ പലഹാരക്കച്ചവടം

ബാബാ കാ ദാബയുടെ കഥ കഴിഞ്ഞ വർഷമായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കോവിഡ് മൂലം ജീവിതം ദുരിതത്തിലായെന്നു പറയുന്ന വൃദ്ധ ദമ്പതികളും അവരുടെ കൊച്ചുചായക്കടയുമായിരുന്നു അന്ന് ശ്രദ്ധനേടിയത്. പിന്നാലെ ഇരുവർക്കും സഹായപ്രവാഹമെത്തുകയും ചെയ്തു. ഇപ്പോഴിതാ അതിന് സമാനമായ ഒരു കാഴ്ച്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കുടുംബം അല്ലലില്ലാതെ മുൻപോട്ട് പോകുന്നതിനായി പലഹാരം വിറ്റ് ജീവിക്കുന്ന പതിനാലുകാരനാണ് ഇക്കുറി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയത്.

അഹമ്മദാബാദിൽ ‘കച്ചോരി’ എന്ന ഒരിനം സ്നാക്സ് വിൽക്കുന്ന പതിനാലുകാരന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്ന ആൺകുട്ടി എന്ന അടിക്കുറുപ്പോടെ വിശാൽ പരേഖ് എന്നയാളാണ് വീഡിയോ പങ്കുവച്ചത്. വെറും പത്തുരൂപയ്ക്കാണ് കുട്ടി കച്ചോരി വിൽക്കുന്നതെന്നും കഴിയുന്നവർ അവനെ സഹായിക്കണമെന്നും വിഡിയോയിക്കൊപ്പം വിശാൽ കുറിച്ചിരുന്നു.

വീഡിയോ വൈറലായതോടെ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവർ അണിനിരക്കുകയും ചെയ്തു.റോഡരികിലെ ഈ കൊച്ചുകടയ്ക്ക് മുന്നിലാകെ കച്ചോരിക്കു വേണ്ടി ആളുകൾ വരിനിൽക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.സോഷ്യൽ മീഡിയയുടെ ശക്തിയാണ് ഇതെന്നു പറഞ്ഞാണ് പലരും വീ‍ഡിയോ പങ്കുവെക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *