National Special

പെൺകുട്ടിക്ക് പിന്നാലെ കൂടിയ ആട്ടിന്‍കുട്ടി; വീഡിയോ

പണ്ട് നഴ്സറി പാട്ടുകളിൽ കുഞ്ഞാടിനെ കുറിച്ചുള്ള നിരവധി പാട്ടുകൾ നമ്മൾ പഠിച്ചിട്ടുണ്ട്.’മേരിക്കുണ്ടൊരു കുഞ്ഞാട് മേനി കൊഴുത്തൊരു കുഞ്ഞാട്..’ എന്ന ആരംഭിക്കുന്ന പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.ആ പാട്ടിലെ കുഞ്ഞാടിനെ കാണണമെങ്കിൽ നമ്മൾ ഹിമാചൽപ്രദേശിലേക്ക് പോയാൽ മതി. മേരിയുടെ സ്കൂളിലെത്തിയ കുഞ്ഞാടിനെക്കുറിച്ചുള്ള പാട്ട് സങ്കൽപത്തിൽ നിന്ന് ഉണ്ടാക്കിയത് ആണെങ്കിൽ ഇവിടെ ആട് യഥാർത്ഥത്തിൽ കൂട്ടുകാരിക്കൊപ്പം സ്കൂളിലേക്ക് പോകാൻ തന്നെ തയ്യാറെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഹിമാചൽ പ്രദേശിലെ ഒരു മലയോര മേഖലയിൽ നിന്നുള്ളതാണ് വീഡിയോ. സ്കൂൾ യൂണിഫോം അണിഞ്ഞ് ഇടവഴിയിലൂടെ നടന്നു പോകുന്ന ഒരു പെൺകുട്ടിയാണ് ദൃശ്യങ്ങളിൽ ഉള്ളത്. അവൾക്ക് തൊട്ടുപിന്നാലെ വെളുത്ത് തുടുത്ത ഒരു ആടിനെയും കാണാം. പെൺകുട്ടിയുടെ നടത്തത്തിന് വേഗം കൂട്ടിയാൽ അപ്പോൾ ആടും അതിനൊപ്പം ഓടിത്തുടങ്ങും. എന്തുവന്നാലും ചങ്ങാതിയെ പിരിയില്ലെന്ന് ഉറപ്പിച്ച തീരുമാനത്തോടെയാണ് ഈ ആടിന്റെ പോക്ക്.

അജയിത എന്ന ഡോക്ടറാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.ഇതിനോടകം വീഡിയോ പതിനായിരങ്ങളാണ് കണ്ടിരിക്കുന്നത്.. സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ എന്ന ക്യാപ്ഷ്യനോടെയാണ് ഡോക്ടർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *