National Special

ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികളുടെ കൂട്ടയടി; വീഡിയോ

ബിഹാറിലെ ഷോപ്പിങ് മാളിൽ പെൺകുട്ടികൾ തമ്മിൽ നടന്ന തല്ലിന്റെ ദിശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ മുസാഫർപുർ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ഷോപ്പിങ് മാളിലാണ് പെൺകുട്ടികൾ പരസ്പരം മല്ലടിച്ചത്.

വീഡിയോയുടെ തുടക്കത്തിൽ നാല് പെൺകുട്ടികൾ പരസ്പരം കയർക്കുന്നതാണ്.ഇവർക്കൊപ്പം ഒരു ആൺകുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇയാളോട് ഒരു പെൺകുട്ടി കയർത്തു സംസാരിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് മൂന്ന് പെൺകുട്ടികൾ തമ്മിൽ തർക്കം ആവുകയും അത് താളിൽ കലാശിക്കുകയും ചെയ്തത്.ഇവർ പരസ്പരം മുടിയിൽ പിടിച്ചുവലിക്കുന്നതും അടിക്കുന്നതും വിഡിയോയിലുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർന്ന് പെൺകുട്ടികൾ കൂടുതൽ അക്രമാസക്തരായതോടെ മറ്റുള്ളവർ ഇടപെട്ട് പെൺകുട്ടികൾ ശാന്തരാക്കുകയായിരുന്നു. സംഭവസമയത്ത് മാളിലുണ്ടായിരുന്നവരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

എന്നാൽ, പെൺകുട്ടികൾ പരസ്യമായി പോരടിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പെൺകുട്ടികളിലൊരാളുടെ കാമുകനെക്കുറിച്ച് മറ്റൊരു പെൺകുട്ടി എന്തോ അഭിപ്രായം പറഞ്ഞതാണ് അടിയിൽ കലാശിച്ച കാരണം.എന്തായാലും ഈ പെൺപോര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുമാകയാണ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *