National Special

ഫുട്‌ബോള്‍ കളിച്ച് കരടികള്‍, പേടിച്ചോടി കുട്ടികള്‍; വീഡിയോ

സുർക്കസുകളിൽ പരിശീലനം കിട്ടിയിട്ടുള്ള ആന ഫുട്‌ബോള്‍ കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു പരിശീലനവും ലഭിക്കാതെ ഫുട്‌ബോള്‍ കളിക്കുന്ന കരടികളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.കാട്ടിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിലെത്തിയ കരടികളാണ് ഫുട്‌ബോള്‍ തട്ടിക്കളിച്ചത്.

സംഭവം നടന്നത് ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ്. നബരംഗ്പുരിലെ ഉമര്‍ഘോട്ട വനപരിധിയിലാണ് കരടികളെത്തിയത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കരടികളെത്തുകയായിരുന്നു.കരടികളെ കണ്ടതോടെ ഭയന്ന് പോയ കുട്ടികൾ ഫുട്‌ബോള്‍ ഉപേക്ഷിച്ച് നാലുപാടും ചിതറിയോടുന്നതും വിഡിയോയിൽ കാണാം.എന്നാൽ കരടികളെ ഓടിയെത്തി ഫുട്‌ബോള്‍ കൈക്കലാക്കുകയായിരുന്നു. ബോള്‍ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് തട്ടുന്നതും കാണാം. കുറേ സമയം കരടി കാലുകൊണ്ട് ബോള്‍ തട്ടിക്കളിക്കുന്നത് തുടര്‍ന്നു.ഒടുവില്‍ കരടി ബോളും കടിച്ചെടുത്ത് കാട്ടിലേക്ക് മറിയുകയായിരുന്നു. എന്തായാലും വീഡിയോ ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *