പുതുപുത്തൻ ആഡംബര കാറിന്റെ വിശേഷങ്ങളും വിഡിയോകളായും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാററയുണ്ട്.ഇപ്പോഴിതാ സ്വര്‍ണം പൂശിയ ആഡംബര ഫെറാരി കാറിന്റെ വീഡിയോയാണ് തരംഗമായി മാറുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് തന്റെ പുതിയ ആഢംബര കാര്‍ ജനങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.സ്വർണ കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ടാണ് യുവാവ് കാറിൽ കയറി പോകുന്നത്.എന്നാൽ യുവാവിന്റെ ആഡംബര പ്രദര്‍ശനത്തില്‍ അത്ര തൃപതനല്ല ആനന്ദ് മഹീന്ദ്ര.
I don’t know why this is going around on social media unless it is a lesson on how NOT to spend your money when you are wealthy… pic.twitter.com/0cpDRSZpnI
— anand mahindra (@anandmahindra) July 19, 2021
എന്തുകൊണ്ടാണ് ഈ വീഡിയോ വൈറലായി മാറുന്നതെന്ന ചോദ്യമാണ് ആദ്യമായി അദ്ദേഹം ഉന്നയിച്ചത്. പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാതെ ഈ വീഡിയോയുടെ ആവശ്യമില്ലെന്നാണ് ആനന്ദ് മഹീന്ദ്ര വിഡിയോയിക്കൊപ്പം കുറിച്ചു.