National

ഭര്‍ത്താവുമായി വഴക്കിട്ടു; ഒന്‍പതാം നിലയില്‍ നിന്ന് ചാടി യുവതി, വീഡിയോ

യുപിയിലെ ഫ്‌ലാറ്റിന്റെ മുകളിൽ നിന്ന് യുവതി വീഴുന്ന വീഡിയോ പുറത്ത്. പിടിച്ച് കയറ്റാൻ ശ്രമിച്ച ഭർത്താവിന്റെ കൈയിൽ നിന്ന് താഴേക്ക് വീണ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം നടന്നത് ഗാസിയാബാദിലാണ്.

 

ഫ്‌ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്.ഭർത്താവുമായി ബാൽക്കണിയുടെ മുന്നിൽ നിന്ന് വഴക്കിട്ട യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാൽക്കണിയിലെ കമ്പിയിൽ കയറി നിന്ന് ചാടാൻ തുടങ്ങിയ യുവതിയെ കണ്ട് ഭർത്താവ് ഞെട്ടി. ഉടൻ തന്നെ ഭാര്യയെ പിടിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് മിനിറ്റ് നേരമാണ് യുവതിയുടെ കൈയിൽ പിടിച്ച്‌ മുകളിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചത്. എന്നാൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു.

യുപിയിലെ ഫ്‌ലാറ്റിന്റെ മുകളിൽ നിന്ന് യുവതി വീഴുന്ന വീഡിയോ പുറത്ത്. പിടിച്ച് കയറ്റാൻ ശ്രമിച്ച ഭർത്താവിന്റെ കൈയിൽ നിന്ന് താഴേക്ക് വീണ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം നടന്നത് ഗാസിയാബാദിലാണ്.

യുവതി വീഴാൻ പോകുന്നത് കണ്ട് ഫ്‌ലാറ്റിലെ മറ്റു താമസക്കാർ താഴെ കിടക്ക ഒരുക്കിയിരുന്നു. യുവതി ഇതിലേക്കാണ് വീണതെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *